logo
add image
ചരിത്രം കുറിച്ചുകൊണ്ട് ആദ്യ യാത്രാ വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കുതിച്ചുയർന്നു

ചരിത്രം കുറിച്ചുകൊണ്ട് ആദ്യ യാത്രാ വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കുതിച്ചുയർന്നു

കണ്ണൂർ: ചരിത്രം കുറിച്ചുകൊണ്ട് ആദ്യ യാത്രാ വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കുതിച്ചുയർന്നു. എയർ ഇന്ത്യ എക്സ്പ്ര സ് വിമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. അബുദാബിയിലേക്കാണ് അദ്യ സർവീസ്. -എയർഇന്ത്യയുടെയ ഐഎസ് 715 ബോയിംഗ് വിമാനമാണ് പറന്നുയർന്നത്.

വിമാനത്താവളത്തിന്റെ ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. 9.55ന് ഫ്ലാഗ് ഓഫ് നിശ്ചയിച്ചിരുന്നെങ്കിലും അല്പം വൈകിയാണ് ഇത് നടന്നത്. ഗോ എയറിന്റെ വിമാനം ബാംഗളൂരുവിൽ നിന്നും ആഭ്യന്തര സർവീസിനായി എത്തും. വിവേക് കുൽക്കർണിയാണ് വിമാനത്തിന്റെ പൈലറ്റ്. രാത്രി ഏഴ് മണിയോടെ വിമാനം തിരികെ എത്തും. തുടർന്നുള്ള ദിവസങ്ങളിൽ ഈ വിമാനം രാവിലെ ഒൻപതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാർജ, റിയാദ് എന്നിവടങ്ങളിലേക്കും എയർ ഇന്ത്യ സർവീസുണ്ടാകും. ഇതിന് പുറമേ മസ്കറ്റിലേക്കുള്ള സർവീസും ആരംഭിക്കും

RELATED STORIES

  • കേരളത്തില്‍ മക്കള്‍ക്കു വേണ്ടാതാകുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ധിക്കുന്നു

    കേരളത്തില്‍ മക്കള്‍ക്കു വേണ്ടാതാകുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ധിക്കുന്നു

    പത്തനംതിട്ട. കേരളത്തില്‍ മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. വൃദ്ധസദനങ്ങളില്‍ കഴിയുന്ന മാതാപിതാക്കന്മാരില്‍ പലര്‍ക്കും ഉയര്‍ന്ന നിലയില്‍ ജീവിക്കുന്ന മക്കളുള്ളതാണ് എന്നത് ഏറെ വേദനാജനമാണ് കഴിഞ്ഞ അഞ്

  • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ സിഇഎം ക്യാമ്പ് ഡിസംബര്‍ 23 മുതല്‍

    ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ സിഇഎം ക്യാമ്പ് ഡിസംബര്‍ 23 മുതല്‍

    കുട്ടിക്കാനം. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ യുവജന സംഘടനയായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്‌മെന്റിന്റെ അറുപത്തി ഒന്നാമത് ജനറല്‍ ക്യാമ്പ് 2018 ഡിസംബര്‍ 23 മുതല്‍ 25 വരെ കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജില്‍ നടക്കും. ജ്വലിപ്പിക്കുക എന്നതാണ് ഈ വര്‍

  • രാജ്യത്തെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റിയും

    രാജ്യത്തെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റിയും

    കൊച്ചി. ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയിലേക്ക് സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെ കമ്പനിയായ ലിറ്റ്മസ് 7 ഇടം നേടി. തൊഴിലിടങ്ങളുടെ മികവ് വിലയിരുത്തുന്ന ഏജന്‍സിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലഭിച്ച അപേ

  • ആദ്യത്തെ കുറ്റകൃത്യത്തിന് നല്ലനടപ്പ്

    ആദ്യത്തെ കുറ്റകൃത്യത്തിന് നല്ലനടപ്പ്

    ആലപ്പുഴ. ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ ഇനി ജയിലിലേക്ക് വിടില്ല. പകരം അവരെ നല്ല നടപ്പിന് വിടും. 2016 ല്‍ ഉണ്ടായ സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തുള്ള എല്ലാജില്ലകളിലും ഇതിനുള്ള സംവിധാനം വേണമെന്ന് ഉത്തരവില്‍ പറയുന്നു. എന്

  • സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടിയുമായി കേന്ദ്രം

    സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടിയുമായി കേന്ദ്രം

    ന്യൂഡല്‍ഹി. കുട്ടികളുടെ ബാഗുകളുടെ ഭാരം നിയന്ത്രിക്കാനുള്ള നിര്‍ദേശവുമായി കേന്ദ്രം. മാനവവിഭവശേഷി മന്ത്രാലയാമാണ് ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ഒന്നും രണ്ടും ക്ലാസിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് ഉണ്ടായിരിക്കില്ല. ഈ ക്ലാസുകളില്‍ ഭാഷാവിഷയങ്ങളും കണക്കും

Top