logo
add image
സുരക്ഷയും സ്വകാര്യതയും ഉറപ്പു വരുത്തി സൂം ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് 

സുരക്ഷയും സ്വകാര്യതയും ഉറപ്പു വരുത്തി സൂം ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് 

വേണ്ടത്ര സുരക്ഷയും സ്വകാര്യതയും ഇല്ലെന്ന ആരോപണത്തിന് പരിഹാരവുമായി സൂം ആപ്പിന്റെ പുതിയ പതിപ്പ്. സൂം ആപ്പിന്റെ 5.0 വേര്‍ഷനാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. സൂം ആപ്പ് വഴി നടത്തുന്ന മീറ്റിംഗിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള തീരുമാനങ്ങള്‍ ഹോസ്റ്റിന് എടുക്കാവുന്ന തരത്തിലാണ് ക്രമീകരണം. 

ആപ്പിന്റെ ഹോസ്റ്റ് നിയന്ത്രണങ്ങള്‍, ജി സി എം എന്‍ക്രിപ്ഷന്‍, ഡാറ്റാ റൂട്ടിങ് കണ്‍ട്രോള്‍ തുടങ്ങിയവയില്‍ മികച്ച പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് സൂം അപ്‌ഡേഷന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നവരെ റിപ്പോര്‍ട്ട് ചെയ്യാന്‍ മീറ്റിംഗ് ഹോസ്റ്റിനും കോ ഹോസ്റ്റുകള്‍ക്കും സാധിക്കും. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരെ സൂമിന്റെ ആന്റി ട്രസ്റ്റ് ആന്റ് സേഫ്റ്റി ടീം വിലയിരുത്തും. 

മീറ്റിംഗ് വിന്‍ഡോയ്ക്ക് ഇടതുഭാഗത്തായി ചാറ്റ് സുരക്ഷിതമാണെന്ന് കാണിക്കുന്ന ഗ്രീന്‍ഷീല്‍ഡ് അറിയിപ്പ് ഉണ്ടാകും. സൂം വിന്‍ഡോയുടെ ഇടതു വശത്തെ ഇന്‍ഫോ ഐക്കണില്‍ ഉപയോക്താവ് ഏതു ഡേറ്റ സെന്ററുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണാനുള്ള സംവിധാനവുമുണ്ട്. 
 

RELATED STORIES

Top