logo
add image
ഒളിമ്പിക്‌സ് നടത്താനാകുമെന്ന് ഉറപ്പില്ലെന്ന് വെളിപ്പെടുത്തി സംഘാടക സമിതി തലവന്‍

ഒളിമ്പിക്‌സ് നടത്താനാകുമെന്ന് ഉറപ്പില്ലെന്ന് വെളിപ്പെടുത്തി സംഘാടക സമിതി തലവന്‍

ടോകിയോ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ടോക്യോ ഒളിമ്പിക്‌സ് നടത്താനാകുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന വെളിപ്പെടുത്തലുമായി സംഘാടക സമിതി തലവന്‍ തോഷിറോ മുട്ടൊ. കോവിഡ് ഭീഷണി മൂലം കാനഡയും ഓസ്‌ട്രേലിയയും നേരത്തെ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറിയിരുന്നു. 

2021 ജൂലൈയിലേക്കാണ് ഒളിമ്പിക്‌സ് മാറ്റിയിരിക്കുന്നത്. എന്നാല്‍ ജപ്പാനില്‍ വൈറസ് വ്യാപനത്തിന് കുറവു വരാത്ത പശ്ചാത്തലത്തിലാണ് ഒളിമ്പിക്‌സ് നടത്തിപ്പ് അനിശ്ചിതത്വത്തിലായത്. ദ ഗാര്‍ഡിയന്‍ എന്ന വാര്‍ത്താ ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെയായിരുന്നു ഒളിമ്പിക്‌സ് തീരുമാനിച്ചിരുന്നത്. 

RELATED STORIES

Top