logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലേക്കു മടങ്ങാം

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലേക്കു മടങ്ങാം

ന്യൂഡല്‍ഹി. മറ്റു സംസ്ഥാനങ്ങളിലും സംസ്ഥാനത്തിനുള്ളിലും കുടുങ്ങിയവരില്‍ കോവിഡ് ബാധയില്ലാത്തവര്‍ക്ക് സ്വന്തം നാട്ടിലേക്കു പോകാന്‍ അനുമതി നല്‍കിക്കൊണ്ട് ലോക്ഡൗണ്‍ മാര്‍ഗ്ഗരേഖ പരിഷ്‌കരിച്ച് കേന്ദ്രം. അന്യസംസ്ഥാനത്തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദ സഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് റോഡുമാര്‍ഗ്ഗം യാത്ര ചെയ്യാം. 

കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് പോകുന്നതിന് നോണ്‍സ്റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം യാത്രയ്ക്ക് ബസ് മതിയെന്നാണ് മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. 

ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലേക്കു മടങ്ങിവരാനാഗ്രഹിക്കുന്നവര്‍ക്കായി നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. വൈബ്‌സൈറ്റില്‍ വലതു വശത്ത് ഇതര സംസ്ഥാനത്തുള്ളവര്‍ക്കും ഇടതു വശത്ത് വിദേശത്തുള്ളവര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ ചെയ്യാനാകുന്നത്. പേര്, ജനനത്തീയതി, ആധാര്‍ അല്ലെങ്കില്‍ തിരിച്ചറിയല്‍ രേഖ, ഇപ്പോള്‍ ഉള്ള സ്ഥലം, കേരളത്തില്‍ എത്തിച്ചേരേണ്ട സ്ഥലം, മടങ്ങിവരുന്നതിന്റെ കാരണം, വരാന്‍ ഉദ്ദേശിക്കുന്ന തീയതി, യാത്രയ്ക്കായി വാഹനം ഉപയോഗിക്കുന്നവര്‍ വാഹനത്തിന്റെ നമ്പര്‍ എന്നീ വിവരങ്ങള്‍ നല്‍കണം.
 

RELATED STORIES

Top