logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
അമേരിക്കയില്‍ ആഗോള പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്ക്  തുടക്കമായി

അമേരിക്കയില്‍ ആഗോള പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്ക്  തുടക്കമായി

ടെന്നസി. ടെന്നസിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്രൈസ്തവര്‍ ചേര്‍ന്നുള്ള ആഗോള ഡിജിറ്റല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്ക് തുടക്കമായി. സൂം, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് തത്സമയം പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ നിരവധി ആളുകള്‍ പങ്കുചേരും. പ്രാര്‍ത്ഥന നാല്‍പ്പതു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യും.  2020 മെയ് 1നാണ് പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്ക് തുടക്കമായത്. 

മെയ് അവസാനത്തോടെ ഈ കൂട്ടായ്മ ഒരു ബില്യന്‍ ആളുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരിയില്‍ ആയിരത്തോളം സഭകള്‍ ചേര്‍ന്ന 30 ദിവസത്തെ പ്രാര്‍ത്ഥനാ കൂട്ടായ് സംഘടിപ്പിച്ചിരുന്നു. കോവിഡിനു പിന്നാലെ സംസ്ഥാനത്ത് ചുഴലിക്കാറ്റുണ്ടായതിനാല്‍ നിരവധി പള്ളികള്‍ അടച്ചിരുന്നു. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് ജനം ദൈവമുഖം അന്വേഷിക്കുന്നത്. 
 

RELATED STORIES

Top