logo
add image
കോവിഡിനെതിരായ റെംഡിസിവിര്‍ മരുന്നിന് അംഗീകാരം നല്‍കി യു എസ് 

കോവിഡിനെതിരായ റെംഡിസിവിര്‍ മരുന്നിന് അംഗീകാരം നല്‍കി യു എസ് 


വാഷിംഗ്ടണ്‍. കോവിഡിനെതിരായ റെംഡിസിവിര്‍ മരുന്നിന് അംഗീകാരം നല്‍കി യു എസ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആന്റിവൈറല്‍ മരുന്നായ റെംഡിസിവിറിന്റെ ക്ലിനിക്കല്‍ ടെസ്റ്റില്‍ കൊറോണ രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 

യു എസ് കമ്പനിയായ ഗിലെയാദാണ് റെംഡിസിവിറിന്റെ നിര്‍മ്മാണത്തിനു പിന്നില്‍. 15 ദശലക്ഷം ഡോസുകള്‍ സൗജന്യമായി നല്‍കാനാണ് കമ്പനിയുടെ തീരുമാനം. കുത്തിവയ്പ്പിലൂടെയാണ് റെംഡിസിവിര്‍ രോഗികളിലെത്തിക്കുക. അംഗീകാരം ലഭിച്ചതോടെ മരുന്ന് യു എസില്‍ വ്യാപകമായി ഉപയോഗിക്കും. 
 

RELATED STORIES

Top