logo
add image
കോവിഡിനെതിരായ ആന്റിബോഡി വികസിപ്പിച്ചെന്ന അവകാശവാദവുമായി യിസ്രായേല്‍

കോവിഡിനെതിരായ ആന്റിബോഡി വികസിപ്പിച്ചെന്ന അവകാശവാദവുമായി യിസ്രായേല്‍

ടെഹ്‌റാന്‍. കോവിഡ് വൈറസിനെതിരായ ആന്റിബോഡി വികസിപ്പിച്ചെന്ന അവകാശവാദവുമായി യിസ്രായേല്‍ രംഗത്ത്. ശരീരത്തില്‍ പ്രവേശിച്ച വൈറസിനെ നിര്‍വീര്യമാക്കാനുള്ള കഴിവുണ്ടെന്നും ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് വ്യക്തമാക്കി. 

ആന്റിബോഡി ഫോര്‍മുലയുടെ പേറ്റന്റിനായി പരിശ്രമിക്കുകയാണെന്നും അതിനുശേഷം വലിയ തോതില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു ഇസ്രയേലി ഗവേഷണ സ്ഥാപനമായ മിഗ് വാക്‌സ് കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
 

RELATED STORIES

Top