logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി എറണാകുളം

പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി എറണാകുളം

കൊച്ചി. പ്രവാസികള്‍ തിരികെ വരുമ്പോള്‍ സ്വീകരിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളുമായി എറണാകുളം ജില്ല. തിരിച്ചെത്തുന്നവരെ നേരിട്ട് വീടുകളിലേക്ക് അയയ്ക്കില്ലെന്നത് ആശ്വാസമാണ്. ഏഴു ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമായിരിക്കും വീടുകളിലേക്ക് അയയ്ക്കുന്നത്. 

ബാക്കി ദിവസങ്ങളില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം. വിവിധ ഘട്ടങ്ങളിലായി 80000 പേരെ എത്തിക്കാനാണ് തീരുമാനം. വിദേശത്തു നിന്നെത്തുന്നവരെ ക്വാറന്റീന്‍ ചെയ്യാനുള്ള ഒരുക്കങ്ങള്‍ ഭരണകൂടം നേരത്തെതന്നെ ആരംഭിച്ചിരുന്നു. കൂടുതല്‍ ആളുകള്‍ രോഗബാധിതരായി എത്തിയാല്‍ താമസിപ്പിക്കാന്‍ സര്‍ക്കാരാശുപത്രികള്‍ക്കു പുറമേ സ്വകാര്യ ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്. വെള്ളവും വൈദ്യുതിയും അറ്റാച്ച്ഡ് ബാത്‌റൂമുകളുമുള്ള 4000 വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 

വിമാനത്താവളങ്ങളില്‍ നിന്ന് ഡബിള്‍ ചേംബര്‍ കാറുകളിലായിരിക്കും ആളുകളെ ക്വാറന്റീന്‍ സ്ഥലത്തേക്ക് എത്തിക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും രോഗം പടരാതിരിക്കാനുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിദേശത്തുനിന്നെത്തുന്നവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. 

വിമാനത്താവളത്തിലെത്തുന്നവരെ പരിശോധിക്കാനായി തെര്‍മ്മല്‍ സ്‌കാനറുകള്‍ ഒരുക്കിയിട്ടുണ്ട്. ശരീര ഊഷ്മാവ് ഉയര്‍ന്നവരെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റും. 
 

RELATED STORIES

Top