logo
add image
രാത്രിയിലെ ആഹാരം ഇങ്ങനെ ക്രമീകരിച്ച് രോഗങ്ങള്‍ അകറ്റാം...

രാത്രിയിലെ ആഹാരം ഇങ്ങനെ ക്രമീകരിച്ച് രോഗങ്ങള്‍ അകറ്റാം...


ഉച്ചയ്‌ക്കോ വൈകിട്ടോ ജോലിയൊക്കെ ഒതുക്കി ഒരിത്തിരി നേരം ഉറങ്ങാന്‍ ഇഷ്ടമുള്ളവര്‍ സൂക്ഷിക്കുക. പകലുറക്കം ആരോഗ്യത്തിനു നന്നല്ലെന്നു പഠനം. യുറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിഷയത്തെ കുറിച്ച് പ്രതിപാദിക്കുന്നത്.


എട്ടു മണിക്കൂറില്‍ കൂടുതലുള്ള ഉറക്കം ആരോഗ്യത്തിനു നല്ലതല്ല. ഹൃദ്രോഗമടക്കം പലരോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. പകല്‍നേരത്തെ ഉറക്കം നമ്മുടെ ജീവിതക്രമത്തെ താളംതെറ്റിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പകല്‍ നേരത്തെ ഉറക്കം രാത്രിയിലെ ഉറക്കത്തെ ബാധിക്കുമെന്നതാണ് ആദ്യത്തെ കാരണം. പകലുറക്കം ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍.


ശരീരത്തിലെ ഇന്‍സുലിന്‍ ലെഫ്ട്ടിന്‍ പോലെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ഈ പകലുറക്കം തകിടം മറിക്കും. ഇത് ഒബിസിറ്റി, പ്രമേഹം എന്നീ രോഗങ്ങള്‍ക്കും കാരണമാകും. പകലുറക്കം ശീലമുള്ളവര്‍ക്ക് രക്തസമ്മര്‍ദം വരാനുള്ള സാധ്യത 13-19 ശതമാനമാണ്. മധ്യവയസ്സിലാണ് പലപ്പോഴും ഈ പകലുറക്കം ആരോഗ്യത്തെ ബാധിക്കുന്നത്. ഒരു മണിക്കുറില്‍ കൂടുതല്‍ പകല്‍ നേരത്ത് ഉറങ്ങുന്നവര്‍ക്ക് ടൈപ്പ് രണ്ട് ഡയബറ്റിസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പകല്‍ നേരത്തെ ഉറക്കം രാതിയിലെ ഉറക്കത്തെ ബാധിക്കാറുണ്ട്. ഇത് പലപ്പോഴും സ്ലീപ് ഡിസോഡറിനും കാരണമാകും.

അടുത്തകാലത്തായി നമ്മുടെ ഭക്ഷണശീലങ്ങളില്‍ ഉണ്ടായിട്ടുള്ള അനാരോഗ്യപ്രവണതകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വൈകിട്ട് വളരെ വൈകി വയറ് നിറച്ച് ആഹാരം കഴിക്കുന്നരീതി. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ജീവിതശൈലീരോഗങ്ങള്‍ക്കും കാരണമാവുന്നു. അതുകൊണ്ട് വൈകിട്ടത്തെ ആഹാരം എപ്പോള്‍ കഴിക്കണം, എന്തുകഴിക്കണം എതകഴിക്കണം എന്നിവയെപ്പറ്റി എല്ലാവരും അറിഞ്ഞിരിക്കണം. ഇതിനൊക്കെയുള്ള ഉത്തരം നമ്മുടെ പൂര്‍വികരുതന്നെ തന്നിട്ടുണ്ട്.

ആറുമണിക്കത്താഴം

അരവയര്‍ അത്താഴം

അത്താഴമുണ്ടാല്‍

അരക്കാതം നടക്കണം':

വൈകിട്ടത്തെ ആഹാരം നേരത്തെ കഴിക്കുക പകല്‍ ജോലിചെയ്യുക, രാത്രി വിശ്രമത്തിനും ഉറക്കത്തിനും വേണ്ടി ഉപയോഗിക്കുകയെന്നതാണ് പ്രകൃതിനിയമം. വൈകിട്ട് കഴിക്കുന്ന ആഹാരം ദഹിച്ചതിനുശേഷം മാത്രം ഉറങ്ങുകയെന്നതാണ് ആരോഗ്യത്തിനു നന്ന്. അതായത് വൈകിട്ട് എട്ടുമണിക്ക് മുമ്പ് ആഹാരം കഴിക്കുന്ന ആള്‍ 10 മണിക്ക് ഉറങ്ങാന്‍ തയാറെടുക്കാം. എട്ടുമണിക്ക് കഴിക്കുന്ന ആഹാരം രണ്ടു രണ്ടര മണിക്കൂര്‍ കൊണ്ട് ദഹിച്ചുകഴിയും. മറിച്ച് രാത്രി 10 മണിക്ക് ആഹാരം വയറുനിറയെ കഴിച്ച് ഉടന്‍തന്നെ കിടക്കാന്‍ പോയാല്‍ നാം ഉറങ്ങുന്ന സമയത്തും ദഹനവ്യൂഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും അതിന് വിശ്രമം ലഭിക്കാതെ പോകും. ദഹനം ശരിക്കു നടക്കുകയുമില്ല. മാത്രമല്ല സന്ധ്യ സമയത്തിനുശേഷം നമ്മുടെ ദഹനപ്രകിയ കുറയുകയും ചെയ്യും. നാം ഉറങ്ങുന്ന സമയത്താണ് ശരീരത്തിലെ കോടിക്കണക്കിന് കോശങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതും അടുത്ത ദിവസത്തേക്കുള്ള തയാറെടുപ്പുകള്‍ നടത്തുന്നതും. ഭക്ഷണം നേരത്തെ കഴിച്ചാല്‍ ശരീരത്തിന് റിപ്പയര്‍ ജോലിക്ക് ആവശ്യമായ സമയം ലഭിക്കും ശരീരത്തില്‍ കൊഴുപ്പ് കൂടുതലായി കത്തിച്ചു കളയപ്പെടുന്നു.

 

RELATED STORIES

 •  ഉള്ളിത്തീയല്‍

  ഉള്ളിത്തീയല്‍

  നമുക്കിന്നു രൂചികരമായ ഉള്ളിത്തീയല്‍ ഉണ്ടാക്കുന്നതെങ്ങനെയാണെന്നു നോക്കാം ചേരുവകള്‍ ചുവന്നുള്ളി - 250 ഗ്രാം ഇഞ്ചി - 1 കഷണം തേങ്ങ ചിരകിയത് മുളകുപൊടി - 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി - കാല്‍ സ്പൂണ്‍ മല്ലിപ്പൊടി - 3 ടീസ്പൂണ്‍ കറിവേപ്പില വാളന്‍ പുളി ചുവന്നുള്ളി തൊലികളഞ്ഞ് നീളത്തില്‍ ചെറുതായി അരിയുക. വാള

 • ദോശയുടെ കൂടെ ഒരു സൂപ്പര്‍ ചമ്മന്തി

  ദോശയുടെ കൂടെ ഒരു സൂപ്പര്‍ ചമ്മന്തി

  ആവശ്യമുള്ള ചേരുവകള്‍ വറ്റല്‍മുളക് (ഉണക്കമുളക്)- 5 എണ്ണം സവാള (വലുത്) -1 എണ്ണം തക്കാളി - 2 എണ്ണം വെളിച്ചെണ്ണ, ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം സവാള നീളത്തില്‍ കനം കുറച്ച് അരിഞ്ഞെടുക്കുക. തക്കാളിയും ചെറുതായി അരിയുക. ഒരു പാന്‍ വച്ച് എണ്ണ

 • പൂപോലത്തെ ഇഡ്ഡലി വീട്ടിലുണ്ടാക്കാം

  പൂപോലത്തെ ഇഡ്ഡലി വീട്ടിലുണ്ടാക്കാം

  പല വീട്ടമ്മമാരുടെയും പ്രശ്‌നമാണ് ഇഡ്ഡലി ഉണ്ടാക്കുമ്പോള്‍ സോഫ്റ്റ് ആകുന്നില്ല എന്നത്. എന്നാല്‍ നല്ല മയവും രുചിയുമുള്ള ഇഡ്ഡലി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ പച്ചരി- 2 കപ്പ് ഉഴുന്ന് - 1 കപ്പ് ചോറ് - 1 കപ്പ് ഉലുവ -1 ഒരു നുള്ള് തയാറാക്കേണ്ടവിധം പച്ചരിയും ഉഴുന്നും

 • ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു

  ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു

  കൊച്ചി. ഇഷ്ടറെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്ക്. തുടക്കത്തില്‍ എറണാകുളം ജില്ലയില്‍ മാത്രമായിരിക്കും വിലക്ക് ബാധകമാകുന്നത്. ഇത്തരം ആപ്പുകള്‍ തങ്ങള്‍ക്കു ലഭിക്കുന്ന ഓര്‍ഡറിന്റെ 20 മുതല്‍ 30 ശതമാനം വരെ കമ്മീഷനാണ് റെസ്റ്

 • കുഞ്ഞുമനസ്സിലും വിഷാദം

  കുഞ്ഞുമനസ്സിലും വിഷാദം

  കളിചിരികളും കുസൃതികളും നിറ ഞ്ഞ് ആഘോഷിക്കേണ്ട കുരുന്നുകളിലും വിഷാദം പിടിമുറുക്കുന്നെന്ന് പഠനങ്ങള്‍. സാമൂഹിക വിരുദ്ധ സ്വഭാവത്തിലുള്ള അവരുടെ പെരുമാറ്റങ്ങള്‍ ചിലപ്പോള്‍ വിഷാദത്തിന്റെ ലക്ഷണങ്ങളായേക്കാം. അവരുടെ ഇത്തരം പെരുമാറ്റങ്ങള്‍ ഒരു വൈകല്യമാ യിക്കണ്ട് ചികില്‍ സിക്കുകയാണ് പോംവഴി. മോഷണത്തിനു ള്ള പ്രവണത, അനുസരിക്കാന്‍ വൈമുഖ്യം തു

Top