logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
അറബിക്കടലിന് ചൂടു കൂടുന്നു. കാലവര്‍ഷം നേരത്തെ എത്തുമെന്ന് നീരീക്ഷകര്‍ 

അറബിക്കടലിന് ചൂടു കൂടുന്നു. കാലവര്‍ഷം നേരത്തെ എത്തുമെന്ന് നീരീക്ഷകര്‍ 

തിരുവനന്തപുരം. ആഗോളതാപനത്തിന്റെ ഫലമായി കടലിന്റെ ചൂട് കൂടുന്നുവെന്ന് കാലാവസ്ഥാ വിദഗ്ദര്‍. ഏകദേശം 1.9 മുതല്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട് കൂടിയിരിക്കുന്നത്. കൊച്ചിയിലെ സെന്റര്‍ ഫോര്‍ എര്‍ത്ത് റിസര്‍ച്ച് ആന്റ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റിലെ കാലാവസ്ഥാ വിദഗ്ദനായ ഡോ. വേണു ജി നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കടലിന് ചൂടുകൂടിയാല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെ എത്താനും ചുഴലിക്കാറ്റ് രൂപക്കെടാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ ചൂടുകൂടിയതാണ് കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷവും പ്രളയത്തിനു കാരണമായ അതിതീവ്ര മഴയ്ക്ക് കാരണമായത്. ഇക്കുറിയും ഇത്തരത്തിലുള്ള മിന്നല്‍ പ്രളയത്തെയും അതിതീവ്ര മഴയെയും കരുതിയിരിക്കണമെന്ന് ആഗോള കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 

RELATED STORIES

Top