logo
add image
പ്രവാസികള്‍ക്കായി ബോധവല്‍ക്കരണ പരിപാടിയൊരുക്കി പി വൈ പി എ

പ്രവാസികള്‍ക്കായി ബോധവല്‍ക്കരണ പരിപാടിയൊരുക്കി പി വൈ പി എ

ദുബായ്.  കോവിഡ് 19 മഹാമാരിയില്‍ പ്രതിസന്ധി നേരിടുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകാനായി പി വൈ പി എ യു എ ഇ റീജിയന്റെ ആഭിമുഖ്യത്തില്‍ കരുതലിന്‍ കരങ്ങള്‍ എന്ന പ്രത്യേക പരിപാടി ഇന്ന് മെയ്16ന് രാവിലെ 11.30ന് ഓണ്‍ലൈനില്‍ നടത്തപ്പെടുന്നു. 

പരിപാടിയില്‍ കേരളത്തിന്റെ ധനകാര്യമന്ത്രിയായ ഡോ. തോമസ് ഐസക്, ഷാര്‍ജയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റായ ഇ പി ജോണ്‍സണ്‍, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ എം വി മുസ്തഫ എന്നിവര്‍ പ്രവാസികള്‍ക്കുള്ള പദ്ധതികള്‍ വിശദീകരിക്കും. 

പവര്‍വിഷന്‍ ടി വിയിലും മിഡില്‍ ഈസ്റ്റ് ക്രിസ്ത്യന്‍ മിനിസ്ട്രീസിലും ഗുഡ്‌ന്യൂസ് ടിവിയിലും പി വൈ പി എ യുഎഇ റീജിയന്‍ ഫേസ്ബുക്ക് പേജിലും യൂട്യൂബിലും പ്രോഗ്രാം വീക്ഷിക്കാം. കോവിഡിനെ അതിജീവിച്ച ഡോ. റോയ് ബി കുരുവിള മാനസീക സംഘര്‍ഷങ്ങള്‍ നേരിടാനുള്ള നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കും. 
 

RELATED STORIES

Top