logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് കൊറോണ വൈറസ് ബാധിക്കില്ലെന്ന് ലോകാരോഗ്യസംഘടനയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍  വ്യാജപ്രചാരണം 

സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് കൊറോണ വൈറസ് ബാധിക്കില്ലെന്ന് ലോകാരോഗ്യസംഘടനയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍  വ്യാജപ്രചാരണം 

സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് കൊറോണ ബാധിച്ചിട്ടില്ലെന്ന വാദം ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചരിക്കുന്ന മെസേജ് വ്യാജം. കൊറോണ വൈറസിന് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് മൃഗക്കൊഴുപ്പാണ് വേണമെന്നത് സംബന്ധിച്ചുള്ള സന്ദേശങ്ങള്‍ ചിത്രങ്ങളുള്‍പ്പെടെയാണ് പ്രചരിക്കുന്നത്. 

ചൈനയുടെ ലോകാരോഗ്യ സംഘടനാ പ്രതിനിധിയായ ഗൗഡെന്‍ ഗലീയുടെ പേരിലാണ് പ്രസ്താവന. പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയാ സൈറ്റുകളിലും ലഭിക്കുന്നത്.  എന്നാല്‍ ഇത്തരത്തിലുള്ള ഒരു പ്രസ്താവനയും ലോകാരോഗ്യ സംഘടന നല്‍കിയിട്ടില്ലെന്ന് ആള്‍ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇത്തരമൊരു പ്രസ്താവന ലോകാരോഗ്യ സംഘടന നടത്തിയിട്ടില്ല. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി സുപ്രിയ ബെസ്ബുറാഹ് വ്യാജ പ്രചാരണത്തെ അപലപിച്ചു. 

RELATED STORIES

Top