logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
പ്രവാസികള്‍ക്ക് ആശ്വാസമേകി കരുതലിന്‍ കരങ്ങള്‍ എന്ന പ്രോഗ്രാം ശ്രദ്ധേയമായി.

പ്രവാസികള്‍ക്ക് ആശ്വാസമേകി കരുതലിന്‍ കരങ്ങള്‍ എന്ന പ്രോഗ്രാം ശ്രദ്ധേയമായി.

ഷാര്‍ജ. പി വൈ പി എ യു എ ഇ റീജിയന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി നടത്തിയ കരുതലിന്‍ കരങ്ങള്‍ എന്ന പ്രോഗ്രാം ശ്രദ്ധേയമായി. കേരളത്തിലെ ധനകാര്യ മന്ത്രിയായ ഡോ. തോമസ് ഐസക്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റായ ശ്രീ. ഇ പി ജോണ്‍സണ്‍, നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടറായ ശ്രീ ഓ വി മുസ്തഫ, ഡോ. റോയ് ബി കുരുവിള എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. 

കോവിഡ് മഹാമാരി മൂലം ജനങ്ങളില്‍ നിലനില്‍ക്കുന്ന ഭയാശങ്കകള്‍ അകറ്റാനുള്ള സര്‍ക്കാര്‍ സേവനങ്ങളെപ്പറ്റിയും വിഷയത്തില്‍ വിവിധ അസോസിയേഷനുകള്‍ നടത്തുന്ന സേവനങ്ങളുമെല്ലാം ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു. 

വിവിധ സേവനങ്ങളെപ്പറ്റിയും സ്‌കൂള്‍ ഫീസ് സംബന്ധിച്ചും നിലവിലുണ്ടായിരുന്ന നിരവധി സംശയങ്ങള്‍ക്ക് മറുപടി ലഭിച്ചു. പി വൈ പി എ യു എ ഇ റീജിയന്‍ ഭാരവാഹികളായ പാസ്റ്റര്‍ സൈമണ്‍ ചാക്കോ, പാസ്റ്റര്‍ സാമുവേല്‍ സി ജോണ്‍സണ്‍, ജേക്കബ് ജോണ്‍സണ്‍, റോബിന്‍ സാം മാത്യു, ജോബി എം തോമസ്, ജോണ്‍ തോമസ്, ജോ മാത്യു, ജിന്‍സ് പി ജോയ് എന്നിവര്‍ നേതൃത്വം നല്‍കി. 

RELATED STORIES

Top