logo
add image
്അമേരിക്കയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന് ട്രംപിന്റെ ഉത്തരവ്

്അമേരിക്കയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന് ട്രംപിന്റെ ഉത്തരവ്

വാഷിങ്ടണ്‍. അമേരിക്കയില്‍ ആരാധനാലയങ്ങള്‍ തുറന്നു കൊടുക്കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. പള്ളികളും മോസ്‌കുകളും സിനഗോഗുകളും അവശ്യസേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. 

ഈയാഴ്ച അവസാനത്തോടെ തന്നെ ആരാധനാലയങ്ങള്‍ തുറക്കണമെന്നും അല്ലെങ്കില്‍ അധികാരം പ്രയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങളാണ് അമേരിക്കന്‍ സമൂഹത്തെ ഒന്നിച്ചു നിര്‍ത്തുന്ന ഇടങ്ങളെന്ന് ട്രംപ് പറഞ്ഞു. 

കോവിഡ് മഹാമാരിയില്‍ മരണമടഞ്ഞവരുടെ സ്മരണാര്‍ത്ഥം ദേശീയ പതാക മൂന്നു ദിവസം താഴ്ത്തിക്കെട്ടണമെന്ന് പ്രസിഡന്റ് ഉത്തരവിട്ടിരുന്നു.
 

RELATED STORIES

Top