logo
add image
ഐ പി സി ശുശ്രൂഷകരുടെ സ്ഥലം മാറ്റം ജൂണ്‍ 21 ന് മുമ്പ്

ഐ പി സി ശുശ്രൂഷകരുടെ സ്ഥലം മാറ്റം ജൂണ്‍ 21 ന് മുമ്പ്

കുമ്പനാട്. ലോക്ഡൗണിനെ തുടര്‍ന്ന് ആശങ്കയിലായ ഐ പി സി ശുശ്രൂഷകരുടെ സ്ഥലം മാറ്റത്തിന് പുതിയ തീയതി പുറത്തിറക്കി. ജൂണ്‍ 21 നു മുമ്പ് അതതു സ്ഥലങ്ങളില്‍ ദൈവദാസന്മാര്‍ ചുമതലയേല്‍ക്കണമെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. 

സ്ഥലം മാറ്റത്തിന്റെ ഓര്‍ഡറുകള്‍ ക്രമീകരിച്ചു തുടങ്ങിയ സമയത്താണ് ലോക്ഡൗണ്‍ ആരംഭിച്ചത്. ഈ മാസം ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ പ്രസ്ബിറ്ററി കൂടുകയും സ്ഥലം മാറ്റം സംബന്ധിച്ച തീരുമാനമെടുക്കുകയും ചെയ്തു. 

സ്ഥലം മാറി പോകുന്ന ശുശ്രൂഷകര്‍ക്ക് യാത്രയയപ്പ് നല്‍കുന്നതിനായി പൊതുയോഗം കൂടുവാന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ പോയി യാത്ര പറയണമെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. പുതുതായി വരുന്ന ശുശ്രൂഷകരെ സന്ദര്‍ശിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. 
 

RELATED STORIES

Top