logo
add image
എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളായി

എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളായി

തിരുവനന്തപുരം. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ നടത്തിപ്പിന് ആരോഗ്യവകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലക്ഷദ്വീപില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടെയും പട്ടിക തയാറാക്കി ബന്ധപ്പെട്ട സ്‌കൂളിന് കൈമാറണം. ഈ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാണ് നിര്‍ദ്ദേശം. 

വിദ്യാര്‍ത്ഥികളുടെ എണ്ണവും ക്ലാസ് മുറികളുടെ എണ്ണവും ഇരിപ്പിടങ്ങളുടെ ക്രമീകരണവും വിദ്യാര്‍ത്ഥികളുടെ യാത്രയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി മൈക്രോ പ്ലാന്‍ തയാറാക്കണം. ഇരിപ്പിടങ്ങള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലമുണ്ടായിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് തെര്‍മ്മല്‍ സ്‌കാനിങ് നടത്തണം. 

എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ധരിച്ചിരിക്കണം. സ്‌കൂള്‍ ക്യാമ്പസില്‍ രക്ഷകര്‍ത്താക്കള്‍ക്ക് പ്രവേശനമില്ല. ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പരീക്ഷ എഴുതാന്‍ അതതു സ്ഥലങ്ങളില്‍ കേന്ദ്രങ്ങള്‍ ഒരുക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. 

RELATED STORIES

Top