logo
add image
പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി

പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി

കറാച്ചി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സര്‍വകലാശാലകളില്‍ ക്രൈസ്തവരുള്‍പ്പെടെ മതന്യൂനപക്ഷങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു ശതമാനം വരെ സംവരണം ഏര്‍പ്പെടുത്തി. ക്രിസ്ത്യനു പുറമെ ഹിന്ദു, സിഖ് വിഭാഗങ്ങളിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സംവരണം. പഞ്ചാബ് മതന്യൂനപക്ഷ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് സംവരണം ഏര്‍പ്പെടുത്തിയത്. 

അതേസമയം തീരുമാനം പ്രായോഗികമായി നടക്കുമോ എന്ന് മിഷനറിമാര്‍ക്കും വൈദീകര്‍ക്കും ക്രൈസ്തവ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ആശങ്കയുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി പാകിസ്ഥാന്‍ ഗവണ്‍മെന്റ് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തിയെങ്കിലും ഉയര്‍ന്ന ജോലികളില്‍ ക്വോട്ട ഒഴിവായിക്കിടക്കുകയാണ്. വിവിധ തരത്തിലുള്ള വിവേചനം മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന രാജ്യമാണ് പാകിസ്ഥാന്‍.
 

RELATED STORIES

Top