logo
add image
രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മറുനാടന്‍ തൊഴിലാളികള്‍ക്ക് യാത്രാസൗകര്യവും താമസവും ഭക്ഷണവും നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മറുനാടന്‍ തൊഴിലാളികള്‍ക്ക് യാത്രാസൗകര്യവും താമസവും ഭക്ഷണവും നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി. രാജ്യത്ത് വിവിധയിടങ്ങളില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യമായി യാത്രാസൗകര്യവും താമസവും ഭക്ഷണവും നല്‍കണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി ഉത്തരവിട്ടു. 

കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തൊഴിലാളികള്‍ക്കായി സ്വീകരിച്ചിരിക്കുന്ന നടപടികള്‍ അപര്യാപ്തമാണെന്ന് ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ മൂന്നംഗബെഞ്ച് അഭിപ്രായപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു. തൊഴിലാളികള്‍ കാല്‍നടയായും സൈക്കിളിലും യാത്ര ചെയ്യുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഈ വിഷയത്തില്‍ കോടതി സ്വമേധയാ ഇടപെട്ടത്. 

റോഡുകളിലും സംസ്ഥാനത്തിന്റെ അതിര്‍ത്തികളിലും നിരവധി തൊഴിലാളികള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് അടിയന്തിരമായി താമസവും സൗജന്യ ഭക്ഷണവും യാത്രാസൗകര്യങ്ങളും ഒരുക്കണമെന്നാണ് ഉത്തരവ്‌.

RELATED STORIES

Top