logo
add image
മെയ് 30 ശുചീകരണ ദിനം; മുഖ്യമന്ത്രി

മെയ് 30 ശുചീകരണ ദിനം; മുഖ്യമന്ത്രി

തിരുവനന്തപുരം. മെയ് 30 ശനിയാഴ്ച ശുചീകരണ ദിനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ വീടും പരിസരവും ശുചിയാക്കാന്‍ അന്നേദിവസം അണിനിരക്കണമെന്നും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ മെയ് 30,31 ജൂണ്‍ 6,7 തീയതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകമാനം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി ജന പ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ഹരിത കര്‍മ്മസേനയുടെയും സേവനങ്ങള്‍ പ്രയോജനപ്പെടുത്തും. 

മെയ് 30നും ജൂണ്‍ 6 നും പൊതുഇടങ്ങളും മെയ് 31നും ജൂണ്‍ 7 നും വീടും പരിസരവും വൃത്തിയാക്കണമെന്നും ഇതിന് പരമാവധി പ്രചരണം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 
 

RELATED STORIES

Top