logo
add image
ജനത്തെ വലച്ച് ഹര്‍ത്താല്‍  മരണത്തിലും തീരാത്ത വിവാദം,

ജനത്തെ വലച്ച് ഹര്‍ത്താല്‍ മരണത്തിലും തീരാത്ത വിവാദം,


ബിജെപി സമരപ്പന്തലിനു മുന്നില്‍ ഒരാള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് - ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിനു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ചു മരിച്ച മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ അയ്യപ്പഭക്തനാണെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് ഹര്‍ത്താല്‍ -- ആചരിക്കുന്നതെന്നും ബിജെപി നേതൃത്വം അറിയിച്ചിരുന്നു. ഇന്നു നടത്തേണ്ടിയിരുന്ന പത്താം ക്ലാസ് വരെയുള്ള ക്രിസ്മസ് പരീക്ഷകള്‍ ഈ മാസം 21 ലേക്ക് മാറ്റിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അര്‍ധവാര്‍ഷിക പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

 

RELATED STORIES

Top