logo
add image
സ്‌കൂള്‍ ഫീസ് കൂട്ടരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

സ്‌കൂള്‍ ഫീസ് കൂട്ടരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളും ഫീസ് വര്‍ദ്ധിപ്പിച്ച് രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യമന്ത്രി. ഈ പ്രതിസന്ധി കാലത്ത് ജനങ്ങളെല്ലാം തന്നെ പ്രയാസത്തിലാണ്. ജോലി നഷ്ടപ്പെട്ടവരും വരുമാനം ഇല്ലാതായവരും ഇക്കൂട്ടത്തിലുണ്ട്. 

വലിയ തുക ഫീസടച്ച് രസീതുമായി ചെന്നാലേ പുസ്തകം തരൂ എന്ന നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓണ്‍ലൈന്‍ ക്ലാസുകളുടെ പേരില്‍ സ്വകാര്യസ്‌കൂളുകള്‍ വന്‍തുക ഫീസ് വര്‍ധിപ്പിച്ചതായുള്ള പരാതികള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രസ്താവന. 
 

RELATED STORIES

Top