logo
add image
സ്‌കൂളുകള്‍ തുറക്കുന്നു; ഓണ്‍ലൈനില്‍

സ്‌കൂളുകള്‍ തുറക്കുന്നു; ഓണ്‍ലൈനില്‍

തിരുവനന്തപുരം. സംസ്ഥാനത്ത് ജൂണ്‍ 1 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. ടി വിയും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത കുട്ടികള്‍ക്കും ക്ലാസ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുങ്ങും. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും സൗകര്യം ഒരുക്കുന്നതിനുമുള്ള നിര്‍ദ്ദേശം അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. 

അയല്‍വീടുകള്‍, അക്ഷയകേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ തുടങ്ങിയവയുടെ സഹായം തേടും. ഓരോ ക്ലാസുകളും സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് കുട്ടികള്‍ക്ക് അധ്യാപകര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും. കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ തത്സമയം മൊബൈല്‍ ആപ്പിലും സോഷ്യല്‍മീഡിയയിലും ലഭ്യമാകും. 

ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പഠനം ആരംഭിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8:30 മുതല്‍ 5:30 വരെയാണ് ക്ലാസുകള്‍ നടക്കുന്നത്. ക്ലാസ് ലഭിക്കാത്തവര്‍ക്കായി പുനസംപ്രേഷണവും ഉണ്ടായിരിക്കും. 
 

RELATED STORIES

Top