logo
add image
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ കണക്കറിയാന്‍ ആന്റിബോഡി ടെസ്റ്റ് വ്യാപകമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഐ സി എം ആര്‍

രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ കണക്കറിയാന്‍ ആന്റിബോഡി ടെസ്റ്റ് വ്യാപകമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഐ സി എം ആര്‍

ന്യൂഡല്‍ഹി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ശരിയായ കണക്കുകള്‍ വ്യക്തമാകേണ്ടതിന് എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഐ സി എം ആര്‍ നിര്‍ദ്ദേശം നല്‍കി. 

രോഗം പടരുന്ന കാര്യത്തില്‍ രാജ്യം എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാന ധാരണ ലഭിക്കുന്നതിനു വേണ്ടി ഐ സി എം ആര്‍ പൈലറ്റ് സര്‍വേ നടത്തിയിരുന്നു. അതിനു പിന്നാലെയാണ് എലിസ ടെസ്റ്റ് നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

രോഗബാധ കുടുതലായി കണ്ടുവരുന്ന  സ്ഥലങ്ങളിലെ വ്യക്തികള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ടെസ്റ്റ് നടത്തേണ്ടത്. എന്‍സൈം അടിസ്ഥാനമാക്കിയുള്ള ലബോറട്ടറി പരിശോധനയാണ് എലിസ ടെസ്റ്റ്. 
 

RELATED STORIES

Top