logo
add image
കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം പരിശീലകനായി ടിനു യോഹന്നാന്‍

കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം പരിശീലകനായി ടിനു യോഹന്നാന്‍

തിരുവനന്തപുരം. കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം പരിശീലകനായി ടിനു യോഹന്നാന്‍ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇന്ത്യന്‍ താരമാണ് ടിനു യോഹന്നാന്‍. കേരളാ പരിശീലകനായ മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവ് വാട്‌മോര്‍ വിരമിച്ച ഒഴിവിലാണ് ടിനു നിയമിതനായത്.

നിലവില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ആലപ്പുഴ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ഡയറക്ടറാണ് ടിനു. മലയാളി ഒളിംപ്യനായ ടി സി യോഹന്നാന്റെ മകനാണ് ടിനു.

2001 ല്‍ ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ട് പരമ്പരയിലാണ് ആദ്യമായി ടിനു യോഹന്നാന്‍ മീഡിയം പേസറായി രംഗപ്രവേശം ചെയ്യുന്നത്. 1999 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍  കേരളത്തിനു വേണ്ടി സജീവമായി ടിനു യോഹന്നാന്‍ ഉണ്ടായിരുന്നു.

 

RELATED STORIES

Top