logo
add image
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കായി ഓഫ്‌ലൈന്‍ ക്ലാസുകള്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കായി ഓഫ്‌ലൈന്‍ ക്ലാസുകള്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കായി ഓഫ്‌ലൈന്‍ ക്ലാസുകള്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി. സമഗ്രശിക്ഷാ കേരളത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ടിവിയും ഫോണുമില്ലാത്ത കുട്ടികള്‍ക്കും ക്ലാസുകള്‍  നഷ്ടമാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

പ്രാദേശിക പ്രതിഭാകേന്ദ്രങ്ങളും വായനാശാലകളും കേന്ദ്രീകരിച്ച് സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുകയും ഇവിടേക്ക് കുട്ടികളെ എത്തിച്ച് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കും. നിലവില്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ ട്രയലാണ് നടക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യങ്ങള്‍ ഉള്ളവരാണ്. സൗകര്യങ്ങളില്ലാത്തവര്‍ക്ക് അത് ഒരുക്കിവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 

RELATED STORIES

Top