logo
add image
വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിച്ച് ഫേസ്ബുക്ക്

വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിച്ച് ഫേസ്ബുക്ക്

കാലിഫോര്‍ണിയ. ലോകത്ത് ആകമാനം കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം നീങ്ങിയാലും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക് അധികൃതര്‍. 10 വര്‍ഷം വരെ ഓഫീസില്‍ വരാതെ അവരവരുടെ ജോലികള്‍ ചെയ്യാനുള്ള സാഹചര്യം ഒരുങ്ങും. ഇതിനു മുന്നോടിയായി നിലവിലുള്ള ജീവനക്കാര്‍ക്ക് സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം ഓപ്ഷനു വേണ്ടി അപേക്ഷിക്കാം.

ജീവനക്കാരുടെ പ്രകടനവും കഴിവും അടിസ്ഥാനമാക്കി വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനായി ആളുകള്‍ തെരഞ്ഞെടുക്കും. കോവിഡ് 19 പശ്ചാത്തലത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചില്ലെന്നും കാര്യങ്ങള്‍ അനുകൂലമാണെന്നും ഫേസ്ബുക്ക് ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 

RELATED STORIES

Top