logo
add image
 വിപണിയില്‍ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍

വിപണിയില്‍ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍

കൊച്ചി. കോവിഡ് പ്രതിരോധത്തിന് സാനിറ്റൈസറുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ  ഗുണനിലവാരമില്ലാത്തവയും വ്യാജന്മാരും രംഗത്തെത്തിയിട്ടുണ്ടെന്ന് മുന്നറിയിപ്പ്. നിലവില്‍ ഇത്തരത്തിലുള്ള മരുന്നുകളോ മറ്റ് ഉല്‍പ്പന്നങ്ങളോ നിര്‍മ്മിച്ച് പരിചയമില്ലാത്ത കമ്പനികള്‍ നിര്‍മ്മാണ രംഗത്തേക്ക് വരുന്നതാണ് പ്രധാന വെല്ലുവിളി.

ഗുണനിലവാരം ഉറപ്പാക്കാനുള്ള പരിശോധനകള്‍ ഇല്ലാത്തതാണ് വ്യാജന്മാരുടെ കടന്നുകയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഒരു സമയത്ത് യുട്യൂബില്‍ ഏറ്റവുമധികം സേര്‍ച്ച് ചെയ്യപ്പെട്ടിരുന്നത്  സാനിറ്റൈസറിന്റെ സ്വന്തമായുള്ള നിര്‍മ്മാണത്തെയും  ഉപയോഗത്തെയും പറ്റിയുള്ള വിവരങ്ങള്‍  ആയിരുന്നു. എന്നാല്‍ ഇത് എത്രത്തോളം ഗുണകരമാണെന്നതു സംബന്ധിച്ച് ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ലോക്ഡൗണ്‍ ആരംഭിച്ച ഘട്ടത്തില്‍ ഇത്തരത്തിലുള്ള സാനിറ്റൈസര്‍ നിര്‍മ്മാണം അനിവാര്യമായിരുന്നെങ്കിലും വിപണന ആശയവും ആവശ്യകതയും മനസ്സിലാക്കിയ കമ്പനികള്‍ ലാഭത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയതും നിലവാരമില്ലാത്ത സാനിറ്റൈസര്‍ വിപണിയിലെത്തുന്നതിന് കാരണമായി.

സാനിറ്റൈസറില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ അലര്‍ജിയ്ക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാനിറ്റൈസറിന്റെ അമിതമായ ഉപയോഗം പൊള്ളലുണ്ടാക്കുന്നതിന് കാ രണമാകുന്നുണ്ട്. ശരീരത്തില്‍ ചൊറിച്ചില്‍, ചുവന്ന തടിപ്പ് എന്നിവ കണ്ടാല്‍ ചികില്‍സ തേടേണ്ടതാണ്.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. സോപ്പും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രം സാനിറ്റൈസര്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു.

 

RELATED STORIES

Top