logo
add image
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഡ്രോപ് ഓഫ് മേഴ്‌സി കൂട്ടായ്മ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഡ്രോപ് ഓഫ് മേഴ്‌സി കൂട്ടായ്മ

ന്യൂഡല്‍ഹി. കോവിഡ് പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകള്‍ക്ക് സഹായഹസ്തമായി  ഡ്രോപ് ഓഫ് മേഴ്‌സി കൂട്ടായ്മ രംഗത്ത്. ഡല്‍ഹിയുടെ സമീപത്ത് ഫരീദാബാദിലുള്ള ഗ്രാമപ്രദേശങ്ങളില്‍ ഭക്ഷ്യകിറ്റുമായാണ് കൂട്ടായ്മ എത്തിയത്. കുമ്പനാട് സ്വദേശിയായ നോബിള്‍ സാം, റാന്നി സ്വദേശിയായ അനീഷ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന  കൂട്ടായ്മ തുടര്‍ന്നും കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോകാനാണ് തീരുമാനം.

കഴിഞ്ഞ ഒരു വര്‍ഷമായി ജീവകാരുണ്യ രംഗത്ത് സജീവമാണ് ഡ്രോപ് ഓഫ് മേഴ്‌സി. കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്യുകയും അതിശൈത്യകാലത്ത് 500ലധികം കമ്പിളികള്‍ നല്‍കുകയും ചെയ്തിരുന്നു. കൂടാതെ അനാഥാലയങ്ങളും വൃദ്ധ സദനങ്ങളും സന്ദര്‍ശിച്ച് സഹായങ്ങള്‍ നല്‍കിവരുന്നു.

 

RELATED STORIES

Top