logo
add image
ചൈനീസ് ആപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍

ചൈനീസ് ആപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍

ന്യൂഡല്‍ഹി. ചൈനയുമായി ബന്ധപ്പെട്ട സൂം, ടിക്‌ടോക് എന്നിവയുള്‍പ്പെടെ 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കെതിരെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇത്തരം ആപ്ലിക്കേഷനുകള്‍ വിലക്കുകയോ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയോ ചെയ്യണമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.  ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് കടത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്തരത്തിലുള്ള വിവരച്ചോര്‍ച്ച സൈബര്‍ ആക്രമണത്തിന് വഴിവെച്ചേക്കാമെന്ന ആശങ്കയാണ് നിലവിലുള്ളത്.

ഇത്തരം ആപ്പുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഓരോ ആപ്പുകളുടെ ഉപയോഗത്തിലും എത്രത്തോളം ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് വിലയിരുത്തിയാകും തീരുമാനത്തിലെത്തുക. ചൈനീസ് കമ്പനികള്‍ അവിടെയുള്ള ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് വിധേയമാണെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സൂമിനും ടിക്‌ടോകിനും പുറമേ യുസി ബ്രൗസര്‍, ക്‌സെന്‍ഡര്‍, ഷെയര്‍ ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ വന്‍തോതില്‍ പ്രചാരമുള്ള ആപ്ലിക്കേഷനുകളും മുന്നറിയിപ്പ് പട്ടികയില്‍ ഉള്‍പ്പെടുന്നു.

 

RELATED STORIES

Top