logo
add image
കെട്ടിടങ്ങളില്‍ ചില്ലു വാതിലുകള്‍ സ്ഥാപിക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി എറണാകുളം ജില്ലാ ഭരണകൂടം

കെട്ടിടങ്ങളില്‍ ചില്ലു വാതിലുകള്‍ സ്ഥാപിക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി എറണാകുളം ജില്ലാ ഭരണകൂടം

കൊച്ചി. ഷോപ്പിംഗ് മാളുകളും ബാങ്കുകളും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ ചില്ലുവാതില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി എറണാകുളം ജില്ലാ ഭരണകൂടം. പെരുമ്പാവൂരില്‍ ബാങ്കിന്റെ ചില്ലുവാതില്‍ തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് വീട്ടമ്മ മരണപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കെട്ടിടങ്ങളുടെ ചില്ലുവാതിലുകളില്‍ തിരിച്ചറിയുന്ന തരത്തിലുള്ള സ്റ്റിക്കര്‍ പതിപ്പിക്കണം. വാതിലുകളിലും മുറികള്‍ വേര്‍തിരിക്കുന്ന ഇടങ്ങളിലും വലിയ കഷണങ്ങളായി പൊട്ടാന്‍ സാധ്യതയുള്ള അനീല്‍ഡ് ഗ്ലാസ്സുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.
 
വാതില്‍ തുറക്കേണ്ട ദിശ എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ വലിയ അക്ഷരങ്ങളില്‍ എഴുതിവയ്ക്കണം. നിലവില്‍ സ്ഥാപനങ്ങളില്‍ അനീല്‍ഡ് ഗ്ലാസുകള്‍ സ്ഥാപിച്ചവര്‍ 45 ദിവസത്തിനകം ടെംപേഡ്/ടെഫന്‍ഡ് ഗ്ലാസിലേക്ക് മാറ്റണം.

 

RELATED STORIES

Top