logo
add image
ചര്‍ച്ച് ഓഫ് ഗോഡ് ഓണ്‍ലൈന്‍ സണ്ടേസ്‌കൂള്‍ ജൂണ്‍ 21 മുതല്‍

ചര്‍ച്ച് ഓഫ് ഗോഡ് ഓണ്‍ലൈന്‍ സണ്ടേസ്‌കൂള്‍ ജൂണ്‍ 21 മുതല്‍

മുളക്കുഴ. ചര്‍ച്ച് ഓഫ് ഗോഡ് ഓണ്‍ലൈന്‍ സണ്ടേസ്‌കൂള്‍ ജൂണ്‍ 21 മുതല്‍ ആരംഭിക്കും. പ്രീസ്‌കൂള്‍ മുതല്‍ മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകളായി യൂട്യൂബിലും വാട്‌സാപ്പിലും ലഭ്യമാക്കും. എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മുതല്‍ കുട്ടികള്‍ക്ക് കാണത്തക്ക വിധത്തില്‍ ലിങ്ക് അധ്യാപകര്‍ അയച്ചു കൊടുക്കും.

അതതു സോണ്‍ ഭാരവാഹികളുടെ മേല്‍ നോട്ടത്തില്‍ ഡിസ്ട്രിക്ട് പാസ്റ്റര്‍മാരുടെയും ഡിസ്ട്രിക്ട് സണ്ടേസ്‌കൂള്‍ സെക്രട്ടറിയുടെയും സഹകരണത്തിലാണ് പ്രാദേശിക സണ്ടേസ്‌കൂളുകളില്‍ യൂടൂബ് ലിങ്ക് എത്തിക്കുന്നത്. ഓരോ ക്ലാസുകള്‍ക്കും പ്രത്യേകം ലിങ്കുകളായിരിക്കും ലഭ്യമാക്കുന്നത്. സഭാപാസ്റ്ററും ഹെഡ്മാസ്റ്ററും അധ്യാപകരും കുട്ടികളും ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് അതിലേക്ക് ക്ലാസുകളുടെ ലിങ്കുകള്‍ അയച്ചു കൊടുക്കും. അതതു അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ പങ്കെടുത്തു എന്ന് ഉറപ്പുവരുത്തേണ്ടത്. കുട്ടികള്‍ക്ക് നല്‍കുന്ന ഹോംവര്‍ക്കുകളും ടെസ്റ്റുകളും ചെയ്ത് അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികള്‍ അയച്ചു കൊടുക്കും.

 

RELATED STORIES

Top