logo
add image
തിരുവനന്തപുരത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ നിയന്ത്രണങ്ങള്‍

തിരുവനന്തപുരത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍. ഓട്ടോറിക്ഷയിലും ടാക്‌സിയിലും കയറുന്ന ആളുകള്‍ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും ഫോണ്‍ നമ്പറും കുറിച്ചെടുക്കണം. തിരുവനന്തപുരത്തുള്ള ഓട്ടോ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. 

ആശുപത്രികളില്‍ സന്ദര്‍ശകരെ നിരോധിച്ചിരിക്കുകയാണ് . രോഗിയോടൊപ്പം സഹായത്തിന് ഒരാള്‍ മാത്രമേ അനുവദിക്കുകയുള്ളു. സമരങ്ങളിലും മറ്റും പത്തു പേരെ മാത്രമേ അനുവദിക്കുകയുള്ളു. വിവാഹചടങ്ങുകള്‍ക്ക് 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ പങ്കെടുപ്പിക്കാവൂ. സര്‍ക്കാര്‍ പരിപാടികളില്‍ ഇരുപതിലധികം പേര്‍ പാടില്ല. നഗരത്തിലെയും ഗ്രാമങ്ങളിലെയും ചന്തകള്‍ ഉപാധികളോടെ തുറക്കാം. 

അതിര്‍ത്തികളിലും തീരദേശത്തും പരിശോധനകള്‍ ശക്തമാക്കും. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കും. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടയ്ക്കും. പൊതു ഇടങ്ങളില്‍  നിയന്ത്രണം കര്‍ശനമാക്കും. 
 

RELATED STORIES

Top