logo
add image
 കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന് അംഗീകാരം

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന് അംഗീകാരം

തിരുവനന്തപുരം. കേരളത്തിന്റെ കോവിഡ് പ്രതിരോധനങ്ങള്‍ക്ക് അംഗീകാരം. ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസിനോടനുബന്ധിച്ച് കോവിഡ് 19 പ്രതിരോധത്തിന് മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലാണ് കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചത്. സെക്രട്ടറി ജനറലിന്റെയും ജനറല്‍ അസംബ്ലി പ്രസിഡന്റിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി നടത്തപ്പെട്ടത്. 

ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി നടന്ന വെര്‍ച്വല്‍ ഓണ്‍ലൈന്‍ ഇവന്റില്‍  ആരോഗ്യമന്ത്രി കെ കെ ശൈലജയും പങ്കെടുത്തു. കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ എന്ന വിഷയത്തില്‍  സംസാരിക്കുന്നതിന് അവസരം ലഭിച്ചു. മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനല്‍ ചര്‍ച്ചയിലും മന്ത്രി പങ്കെടുത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിപയുടെ അനുഭവങ്ങള്‍ നന്നായി സഹായിച്ചെന്നും ആദ്യകേസിനു പിന്നാലെ തന്നെ രോഗം കണ്ടെത്തി പ്രതിരോധം ഒരുക്കിയത് രോഗം കൂടുതല്‍ ആളുകളിലേക്ക് പകരുന്നത് തടയാനായെന്നും മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. 

കോവിഡിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്താനായി. നിരീക്ഷണ ശൃംഖലകള്‍ സജീവമാക്കാനും രോഗനിര്‍ണയത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സാധിച്ചു. രോഗവ്യാപനത്തിന്റെ എല്ലാ ഘട്ടങ്ങളിലും സംസ്ഥാനം ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. മീറ്റിംഗില്‍ യു എന്‍ ജനറല്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ  എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. 
 

RELATED STORIES

Top