logo
add image
 ബ്രിട്ടനില്‍ ജൂലൈ 4 മുതല്‍ പള്ളികളും പബ്ബുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും

ബ്രിട്ടനില്‍ ജൂലൈ 4 മുതല്‍ പള്ളികളും പബ്ബുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും

ലണ്ടന്‍. ബ്രിട്ടനില്‍ ജൂലൈ 4 മുതല്‍ പള്ളികളും പബ്ബുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. കൂടാതെ സിനിമാ ഹാളുകള്‍, മ്യൂസിയങ്ങള്‍, ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് ലോഡ്ജുകള്‍, ക്യാംപ് സൈറ്റുകള്‍, ഹോളിഡേ ഹോമുകള്‍, ലൈബ്രറി, തീം പാര്‍ക്കുകള്‍, പൊതുവായ കളിസ്ഥലങ്ങള്‍ തുടങ്ങിയവയും തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ നൈറ്റ് ക്ലബ്ബുകള്‍, സ്പാകള്‍, ബോളിംഗ് സെന്ററുകള്‍, നെയില്‍ പാര്‍ലറുകള്‍, ടാറ്റൂ പാര്‍ലറുകള്‍, വാള്‍ട്ടര്‍ പാര്‍ക്കുകള്‍ തുടങ്ങിയവ തുറക്കാന്‍ അനുവദിക്കില്ല.

നിലവില്‍ രണ്ടുമീറ്ററായ സാമൂഹീക അകലം ഒരു മീറ്ററായി കുറയ്ക്കും. അതേസമയം സ്‌കോട്ട്‌ലാന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ സാമൂഹിക അകലം രണ്ടുമീറ്ററായി തുടരണമോ എന്നതു സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാം. രാജ്യത്ത് കോവിഡ് മരണനിരക്ക് താഴ്ന്നതിനേത്തുടര്‍ന്നാണ് ഇളവ് പ്രഖ്യാപിച്ചത്. നിലവില്‍ വെന്റിലേറ്ററില്‍ കഴിയുന്നവരുടെ എണ്ണം 340 ആണ്. ദിവസേന രോഗികളാകുന്നവരുടെ എണ്ണം ആയിരത്തില്‍ താഴെയാണ്. 

RELATED STORIES

Top