logo
add image
 എല്ലാവരും ബ്രേക്ക് ദ ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി

എല്ലാവരും ബ്രേക്ക് ദ ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം. സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍  ജനങ്ങളുടെ സഹായം അത്യാവശ്യമെന്ന് മുഖ്യമന്ത്രി. ആളുകള്‍ തങ്ങളുടെ യാത്രാവിവരങ്ങളും കയറിയ വാഹനങ്ങളുടെ നമ്പര്‍, സമയം, ഹോട്ടലില്‍ കയറുന്നുവെങ്കില്‍ ആ വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്ന ബ്രേക്ക് ദി ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

രോഗം പിടിപെട്ടാല്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കുന്നതിനും അടുത്ത് ഇടപഴകിയെന്ന് കണ്ടെത്തുന്നതിനും ഇത് സഹായിക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് വ്യക്തമാകുന്നത്. നമ്മുടെ ശ്രദ്ധ മാറിയാല്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനിടയാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കുകയും ചെയ്യണമെന്നും കൈകഴുകാനും മാസ്‌ക് ധരിക്കണമെന്നും സാമൂഹീക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 

RELATED STORIES

Top