logo
add image
ബോസ്റ്റണ്‍ അഗപ്പേ പാര്‍ട്‌ണേഴ്‌സ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ ദമ്പതികള്‍ക്കുള്ള സെമിനാര്‍ ജൂലൈ 4 ന് 

ബോസ്റ്റണ്‍ അഗപ്പേ പാര്‍ട്‌ണേഴ്‌സ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ ദമ്പതികള്‍ക്കുള്ള സെമിനാര്‍ ജൂലൈ 4 ന് 

ന്യൂയോര്‍ക്ക്. ബോസ്റ്റണ്‍ അഗപ്പേ പാര്‍ട്‌ണേഴ്‌സ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ ദമ്പതികള്‍ക്കുള്ള സെമിനാറും പ്രശ്‌നോത്തരിയും  ജൂലൈ 4 ന് നടക്കും. ഓണ്‍ലൈനായി നടത്തുന്ന സെമിനാറില്‍ പ്രായോഗിക ജീവിതത്തില്‍ സ്‌നേഹബന്ധത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. ആശയവിനിമയത്തിനുള്ള മാര്‍ഗ്ഗങ്ങള്‍, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍, പരസ്പര ബന്ധത്തിലെ ദൃഢത തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചുള്ള ക്ലാസുകള്‍ നല്‍കും. 

ഓറല്‍ റോബര്‍ട്‌സ് യൂണിവേഴ്‌സിറ്റി മിന്‍ ഡീനായ ഡോ. തോംസണ്‍ കെ മാത്യു, പ്രൊഫസര്‍ ആനന്ദ് പിള്ളൈ, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ അധ്യാപകന്‍ ഡോക്ടര്‍ തോമസ് ഇടിക്കുള, ഡോ. ലെസ്ലി വര്‍ഗീസ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും. ജൂലി വര്‍ഗീസ്, ജസ്റ്റസ് റ്റോസ്, മിറിയം തോമസ് എന്നിവര്‍ ഗാനങ്ങളാലപിക്കും. 
 

RELATED STORIES

Top