logo
add image
സി ബി എസ് ഇ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ റദ്ദാക്കി

സി ബി എസ് ഇ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി. സി ബി എസ് ഇ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 1 മുതല്‍ 12 വരെയായിരുന്ന പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. 

ഇതിനോടകം നടത്തിയ മൂന്നു പരീക്ഷകളുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് തയാറാക്കും. ഇത്തരത്തിലുള്ള മൂല്യനിര്‍ണയത്തില്‍ പരാതി ഉന്നയിക്കുന്ന വിദ്യാര്‍ത്ഥിയ്ക്ക് ഇംപ്രൂവ്‌മെന്റിന് അവസരമൊരുക്കും. പരീക്ഷകള്‍ നടത്താനുള്ള തീരുമാനത്തിനെതിരെ രക്ഷിതാക്കള്‍ പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. മൂല്യനിര്‍ണയത്തിന്റെ കാര്യത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് അവസരങ്ങള്‍ നല്കും. കഴിഞ്ഞ മൂന്നു പരീക്ഷകളുടെ അടിസ്ഥാനത്തില്‍ സി ബി എസ് ഇ നല്‍കുന്ന മാര്‍ക്ക് സ്വീകരിക്കാം. അല്ലെങ്കില്‍ സാഹചര്യങ്ങള്‍ അനുകൂലമാകുന്ന മുറയ്ക്ക് ഇംപ്രൂവ്‌മെന്റ് എഴുതാം. എന്നാല്‍ 10ാം ക്ലാസ്സിലെ പരീക്ഷകള്‍ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം നിലവില്‍ വന്നു. 
 

RELATED STORIES

Top