logo
add image
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം തുടരുന്നു. ലോക്ഡൗണ്‍ ജൂലൈ 31 വരെ

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം തുടരുന്നു. ലോക്ഡൗണ്‍ ജൂലൈ 31 വരെ

മുംബൈ. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജൂലൈ 31 വരെ ലോക്ഡൗണ്‍ നീട്ടി. ആളുകള്‍ അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. ജോലിക്കായി പോകുന്നവര്‍ക്കും അത്യാവശ്യക്കാര്‍ക്കും ഇളവുകളുണ്ട്. ഞായറാഴ്ച 5493 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 1,64,626 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ളവര്‍ക്കും ജോലിക്കാര്‍ക്കുമൊഴികെ മുംബൈ നഗരവാസികള്‍ക്ക് രണ്ടു കിലോമീറ്റര്‍ ചുറ്റളവിന് പുറത്തേക്ക് യാത്ര വിലക്കിയിട്ടുണ്ട്. 
 

RELATED STORIES

Top