logo
add image
അണ്‍ലോക്ക് 2. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

അണ്‍ലോക്ക് 2. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി. രണ്ടാംഘട്ട അണ്‍ലോക്കുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ 31 വരെ അടഞ്ഞുകിടക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ജൂലൈ 15 മുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം. 

അന്താരാഷ്ട്ര വിമാനത്താവളങ്ങളും മെട്രോ ട്രെയിനുകളും സിനിമാ തീയറ്ററുകളും ഉണ്ടാവില്ല. ജിംനേഷ്യങ്ങള്‍, ബാറുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, തുടങ്ങിയവയും അടഞ്ഞു കിടക്കും. ഒരു തരത്തിലുള്ള ചടങ്ങുകളും കൂട്ടായ്മകളും വിനോദ പരിപാടികളും അനുവദിക്കില്ല. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. വിവാഹചടങ്ങുകള്‍ക്ക് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും മാത്രമേ പാടുള്ളു. പൊതുസ്ഥലത്ത് തുപ്പുന്നതും പുകയില വസ്തുക്കള്‍ ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം കമ്പനികള്‍ നല്‍കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓഫീസുകളിലെ ഡോര്‍ ഹാന്‍ഡിലുകള്‍ ഓരോ ഷിഫ്റ്റുകളുടെ ഇടവേളയില്‍ അണുവിമുക്തമാക്കണം. സാമൂഹ്യ അകലം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. 
 

RELATED STORIES

Top