logo
add image
പത്തനംതിട്ടയില്‍ കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനച്ചടങ്ങിന് നിരോധനം

പത്തനംതിട്ടയില്‍ കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനച്ചടങ്ങിന് നിരോധനം

പത്തനംതിട്ട. കോവിഡ് പശ്ചാത്തലത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനച്ചടങ്ങുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ആശംസാ ചടങ്ങുകളും സമ്മാനദാനവും പൊന്നാട അണിയിക്കലും പൂമാലയും ബൊക്കെയും നല്‍കിയുള്ള സ്വീകരണവും ദുരന്ത നിവാരണനിയമം 2005 സെക്ഷന്‍ 34 പ്രകാരമാണ് നിരോധിച്ചത്. ജില്ലാ കളക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. ജില്ലയിലെ സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ സേന പ്രതികരണ നടപടികള്‍ സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായാണ് നടപടി.

 

RELATED STORIES

Top