logo
add image
കോവിഡ്. ഇന്ത്യയില്‍ മറ്റു ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കോവിഡ്. ഇന്ത്യയില്‍ മറ്റു ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ന്യൂഡല്‍ഹി. കോവിഡ് ബാധിച്ചുള്ള മരണനിരക്ക് ഇന്ത്യയില്‍ താരതമ്യേന കുറവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. പത്തുലക്ഷം പേര്‍ക്കുള്ള തോത് കണക്കാക്കുമ്പോള്‍ 14.27 ആണ് ഇന്ത്യയിലെ മരണനിരക്ക്. എന്നാല്‍ ആഗോളതലത്തില്‍ ഇത് 68.29 ശതമാനമാണ്. ജൂലൈ 6ന് പുറത്തുവിട്ട ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് 168 പ്രകാരമാണ് ഇത്.

രാജ്യത്ത് രോഗികളുടെ എണ്ണം വേഗത്തില്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കേസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി രാജ്യത്ത് ആശുപത്രികള്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. രോഗം പെട്ടെന്നു തന്നെ കണ്ടെത്തുകയും ഫലപ്രദമായ ചികില്‍സ നല്‍കുകയും ചെയ്യുന്നതിനാല്‍ രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിച്ചു.

 

RELATED STORIES

Top