logo
add image
ക്ലാസുകള്‍ ഓണ്‍ലൈനിലേക്കു മാറിയ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടണമെന്ന നിര്‍ദ്ദേശവുമായി അമേരിക്ക

ക്ലാസുകള്‍ ഓണ്‍ലൈനിലേക്കു മാറിയ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടണമെന്ന നിര്‍ദ്ദേശവുമായി അമേരിക്ക

വാഷിങ്ടണ്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍  ഓണ്‍ലൈനിലേക്കു മാറിയ വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് അമേരിക്കയുടെ പ്രസ്താവന. യു എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റം എന്‍ഫോഴ്‌സ്‌മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഠനാവശ്യത്തിനായി നോണ്‍ ഇമിഗ്രന്റ് എഫ്-1, എം-1 വിസകളില്‍ രാജ്യത്തെത്തിയ വിദ്യാര്‍ത്ഥികളെ തീരുമാനം പ്രതികൂലമായി ബാധിക്കും.

ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറ്റിയ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ നേരിട്ട് ക്ലാസുകള്‍ എടുക്കുന്നതും നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതുമായ സ്‌കൂളുകളിലേക്ക് മാറാനുള്ള അവസരം നല്‍കുന്നുണ്ട്.

 

RELATED STORIES

Top