logo
add image
സംസ്ഥാനത്ത് ആദ്യമായി കോവിഡ് സൂപ്പര്‍സ്‌പ്രെഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആദ്യമായി കോവിഡ് സൂപ്പര്‍സ്‌പ്രെഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം. സംസ്ഥാനത്ത് ആദ്യമായി കോവിഡ് സൂപ്പര്‍സ്‌പ്രെഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടിവരുന്നതിനെ തുടര്‍ന്നാണ് സൂപ്പര്‍സ്‌പ്രെഡ് ഉണ്ടായിട്ടുണ്ടെന്ന് പ്രഖ്യാപിച്ചത്. ഇതോടെ മേഖലയില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതീവ ജാഗ്രത വേണ്ട സമയമാണ് ഇതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 

പൂന്തുറയില്‍ കരയിലും കടലിലും ലോക്ഡൗണ്‍ ശക്തമാക്കും. മേഖലയിലേക്ക് പുറത്തു നിന്ന് ആരെയും പ്രവേശിപ്പിക്കില്ല. വെള്ളിയാഴ്ച പൂന്തുറയിലെ എല്ലാ വീടുകളിലും അണുനശീകരണം നടത്തും. ഇരുപത്തിനാലു മണിക്കൂറും സേവനവുമായി ടെലിഡോക്ടര്‍ ഉണ്ടാകും. പോസിറ്റീവാകുന്ന എല്ലാവരെയും ആശുപത്രിയിലേക്കു മാറ്റും. ട്രിപ്പിള്‍ ലോക്ഡൗണ്‍ കര്‍ശനമായി നടത്തുന്നതിനായി പൂന്തുറയില്‍ 25 കമാന്‍ഡോകളെ നിയോഗിച്ചിട്ടുണ്ട്. പൂന്തുറയില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള ബോധവല്‍ക്കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്മാരുടെ സഹായം തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും. 

ഒരു വലിയ മേഖലയിലുള്ള ഒരുപാടുപേര്‍ക്ക് രോഗം എത്തിക്കുന്ന തരത്തില്‍ വൈറസ് ശരീരത്തില്‍ നിറഞ്ഞവരെയാണ് സൂപ്പര്‍ സ്‌പ്രെഡര്‍ എന്നു വിളിക്കുന്നത്. ഇത്തരത്തില്‍  നിരവധി പേര്‍ക്ക് രോഗം എത്തുന്നതിനെയാണ് സൂപ്പര്‍ സ്‌പ്രെഡായി കണക്കാക്കുന്നത്. 
 

RELATED STORIES

Top