logo
add image
ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തി നേപ്പാളിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാര്‍

ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തി നേപ്പാളിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാര്‍

കാഠ്മണ്ഡു. ഇന്ത്യ നേപ്പാള്‍ ബന്ധം വഷളായതിനു പിന്നാലെ ഇന്ത്യന്‍ വാര്‍ത്താചാനലുകള്‍ക്ക് നേപ്പാളില്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ നേപ്പാള്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് വിലക്ക്. വിഷയത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. നേപ്പാളിലെ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 

നേപ്പാള്‍ സര്‍ക്കാരിനും പ്രധാനമന്ത്രി ശര്‍മ ഒലിയ്ക്കും എതിരായി അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ ഇന്ത്യ നടത്തുന്നുവെന്നാണ് ആരോപണം. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ചാനലിന്റെ സംപ്രേഷണം അവസാനിപ്പിച്ചത്. 

RELATED STORIES

Top