logo
add image
ധോനി വീണ്ടും ട്വന്റി 20 ടീമില്‍;

ധോനി വീണ്ടും ട്വന്റി 20 ടീമില്‍;


ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കും ന്യൂസീലന്‍ഡ് പര്യടനത്തിലെ ഏകദിന-ട്വന്റി 20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.വെസ്റ്റിന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കും എതിരായ ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി ട്വന്റി 20 ടീമില്‍ തിരിച്ചെത്തിയതാണ് ശ്രദ്ധേയമായ മാറ്റം. ജനുവരിയില്‍ ആരംഭിക്കുന്ന ന്യൂസീലന്‍ഡ് പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലാണ് ധോനിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

                        അതേസമയം ധോനിക്ക് പകരം ട്വന്റി 20 ടീമില്‍ ഇടം ലഭിച്ച ഋഷഭ് പന്തിനെ ഓസ്‌ട്രേലിയക്കും ന്യൂസീലന്‍ഡിനും എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍  ഉള്‍പ്പെടുത്തിയിട്ടില്ല.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-

ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ജനുവരി ഏഴിനാണ് അവസാനിക്കുന്നത്. അഞ്ചു ദിവസം കഴിഞ്ഞ് മൂന്നു മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പര ആരംഭിക്കും.

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, കേദാര്‍ ജാദവ്, എം.എസ് ധോനി, ഹാര്‍ദിക് പാണ്ഡ്യ, കുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്.

ഓസ്‌ട്രേലിയക്കും ന്യൂസീലന്‍ഡിനുമെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേഷ് കാര്‍ത്തിക്ക്, കേദാര്‍ ജാദവ്, എം.എസ് ധോനി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്,

യൂവേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി നേരത്തെ വെസ്റ്റിന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കും എതിരായ ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ധോനിയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.

 

RELATED STORIES

Top