logo
add image
Breaking News
ഹീറോ മോട്ടോ കോര്‍പ് ഓഫ് റോഡ് പ്രേമികള്‍ക്കായി പുതിയ ബൈക്ക് പുറത്തിറക്കുന്നു.

ഹീറോ മോട്ടോ കോര്‍പ് ഓഫ് റോഡ് പ്രേമികള്‍ക്കായി പുതിയ ബൈക്ക് പുറത്തിറക്കുന്നു.


ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് ഓഫ് റോഡ് പ്രേമികള്‍ക്കായി പുതിയ ബൈക്ക് പുറത്തിറക്കുന്നു. എക്‌സ്പള്‍സിന്റെ 200  സി.സി വകഭേദമാണ് ഹീറോ പുറത്തിറക്കുന്നത്. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് മോഡല്‍ ഹീറോ  ആദ്യമായി അവതരിപ്പിച്ചത്. ഹീറോയുടെ പ്രശസ്തമായ ഓഫ് റോഡ് മോഡലായ ഇംപള്‍സിന്റെ പരിഷ്‌കരിച്ച് വകഭേദമാണ്


എക്‌സ്പള്‍സ് . - ദൂരയാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് എക്‌സ്പള്‍സിനെ ഹീറോ അണിയിച്ചൊരുക്കിയിരിക്കുന്നത്. സ് പെന്‍ഷനും എന്‍ജിനുമെല്ലാം ദൂരയാത്ര നടത്തുന്നവരെ ലക്ഷ്യമിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്‍ വശത്തുള്ള വിന്‍ഡ് സ്‌ക്രീന്‍, -- ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റഷന്‍ ക്ലസ്റ്റര്‍, - ലഗേജ് വെക്കാനുള്ള സൗകര്യം എന്നിവയെല്ലാമാണ് ബൈക്കിന്റെ മറ്റ് സവിശേഷതകള്‍. അഗ്രസീവായ ഡിസൈനാണ് ഹീറോ ബൈക്കിനായി - നല്‍കിയിരിക്കുന്നത്. 200 സി.സി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനായിരിക്കും എക്‌സ്പള്‍സിന്റെ - ഹൃദയം. 18 ബി.എച്ച്.പി കരുത്തും 17 - എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും.

അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് എക്‌സ്പള്‍സിലുണ്ടാവുക. 220എം.എം ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കിയിട്ടുണ്ട്.ഓഫ് റോഡ് യാത്രകള്‍ക്ക് ഇത് ഏറെ സഹായകമാണ്. 21 ഇഞ്ച് വീല്‍ മുന്‍വശത്തും 19  ഇഞ്ച് വീല്‍ പിന്‍വശത്തും ഉള്‍പ്പെടുത്തിയിരിക്കുന്നു. മുന്‍ പിന്‍ ടയറുകള്‍ക്ക് ഡിസ്‌ക്  ബ്രേക്കാണ് ഉള്ളത്. സുരക്ഷക്കായി എ.ബി.എസും ഉള്‍പ്പെടുത്തിയിരിക്കുന്നു

 

RELATED STORIES

 • RECOGNIZE SELF

  RECOGNIZE SELF

  Men always seek recognition and acceptance. But the computer era is an obstacle for that. The contemporary society does not believe in respecting or recognizing others. As how light and

 • What exactly is the personality of a person?

  What exactly is the personality of a person?

  The personality of a person is- the external reflection of a person’s inner being. The word personality is derived from the Latin word “Persona”- which me

 • പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് കോഴ്‌സുകളുടെ ഇന്നത്തെ ആവശ്യകത

  പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് കോഴ്‌സുകളുടെ ഇന്നത്തെ ആവശ്യകത

  ഫിന്നി കാഞ്ഞങ്ങാട് കുടുംബബന്ധങ്ങളിലെ ഞെട്ടിപ്പിക്കുന്ന പല വാര്‍ത്തകള്‍ക്കും നാം ഈ കാലഘട്ടത്തില്‍ ദൃക്‌സാക്ഷികളായി മാറിക്കൊണ്ടിരിക്കുകയാണ്. കുടുംബജീവിതത്തില്‍ അനുഷ്ഠിക്കേണ്ടുന്നതായ കര്‍ത്തവ്യങ്ങളും കടമകളും ധാര്‍മ്മിക ഉത്തരവാദിത്വങ്ങളും യഥാര്‍ത്ഥമായി മനസ്സിലാക്കാതെ വൈവാഹികബന്ധത്

 • വിശ്വാസത്തില്‍ ജീവിക്കുന്നതിനുള്ള നിയമങ്ങള്‍

  വിശ്വാസത്തില്‍ ജീവിക്കുന്നതിനുള്ള നിയമങ്ങള്‍

  റവ. കെ. വി ബേബി ഈ ഭൂമിയില്‍ ഒരു ജയ ജീവിതം നയിക്കുന്നതിനും ദൈവീക നന്മകള്‍ അനുഭവി ക്കുന്നതിനും വിശ്വാസ ത്താ ല്‍ ജീവിക്കേണ്ടത് അനിവാ ര്യമാണ്. അപ്രകാരമുള്ള ജീ വിതത്തിന് അനുവര്‍ത്തി ക്കേണ്ട ചില പടികളുണ്ട്. യേശുക്രിസ്തുവില്‍ വിശ്വ സിച്ച് ആത്മരക്ഷ പ്രാപിച്ചവ ര്‍

 • പുതിയ തുടക്കം പുതിയ സൃഷ്ടി

  പുതിയ തുടക്കം പുതിയ സൃഷ്ടി

  റ്റോമി ഫിലിപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന വിധത്തില്‍ പ്രകൃതിയും സാഹചര്യങ്ങളും സംഭവങ്ങളുമൊക്കെ മനുഷ്യന് വെല്ലുവിളിയുയര്‍ത്തുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്നും പെരുമാറുമെന്നും ചിന്തിക്കേണ്ടതുണ്ട്. സാഹചര്യങ്ങളെയും മറ്റുള്ളവരെയുമൊക്കെ പഴിചാരി തങ്ങള്‍ വളരെ സു രക്ഷിതരാണെന്ന് ചിന്തിക്കാനാണ് ഏറെയാളുക

Top