logo
add image
പാതയോരത്ത് വിവാഹം; പാസ്റ്റര്‍ സെബാസ്റ്റ്യനും പ്രിന്‍സിയും ജീവിതത്തിലേക്ക്

പാതയോരത്ത് വിവാഹം; പാസ്റ്റര്‍ സെബാസ്റ്റ്യനും പ്രിന്‍സിയും ജീവിതത്തിലേക്ക്

കര്‍ണാടക. ലോക്ഡൗണിനെത്തുടര്‍ന്ന് വിവാഹത്തീയതികള്‍ പലതവണ മാറ്റി. ഏപ്രില്‍ 7 ന് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്ന ഹോസൂര്‍ ചര്‍ച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായ പാസ്റ്റര്‍ സെബാസ്റ്റ്യനും പ്രിന്‍സിയും ഓഗസ്റ്റ് 6 നാണ് കൊച്ചി മുംബൈ ദേശീയ പാതയിലെ കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ പാതയോരത്തുള്ള ചെറിയ ഗ്രൗണ്ടില്‍ വിവാഹിതരായത്. കോഴിക്കോട് കുറ്റ്യാടി എ ജി സഭയുടെ പാസ്റ്റര്‍ പി ടി തോമസ് വിവാഹ ശുശ്രൂഷ ആശീര്‍വദിച്ചു. 20 മിനിറ്റ് നീണ്ടുനിന്ന ശുശ്രൂഷയില്‍ വിവാഹ നിശ്ചയവും വിവാഹവും ഒരുമിച്ചാണ് നടത്തിയത്. അതിര്‍ത്തി കടക്കുന്നതിന് വരനും വീട്ടുകാര്‍ക്കും പാസ് ലഭിക്കാതെ വന്നതോടെയാണ് ഇരു സംസ്ഥാനങ്ങളുമായും അതിര്‍ത്തി പങ്കുവയ്ക്കുന്ന പാതയോരം വിവാഹ വേദിയാക്കിയത്. 

മംഗളുരു നെഞ്ചൂരിലെ പരേതനായ കുരിയാളശേരി ജോസഫ്- അന്നംകുട്ടി ദമ്പതികളുടെ മകനാണ് സെബാസ്റ്റ്യന്‍. കാസര്‍കോഡ് കാഞ്ഞിരപ്പൊയില്‍ യു കെ പീറ്റര്‍- ലാലിയുടെയും മകളാണ് പ്രിന്‍സി. വരന്റെ  മാതാവും മാതൃസഹോദരനും മൂന്നു സഹോദരങ്ങളും വധുവിന്റെ മാതാപിതാക്കളും സഹോദരനും വിവാഹ ശുശ്രൂഷയില്‍ പങ്കെടുത്തു. 
 

RELATED STORIES

Top