logo
add image
കരിപ്പൂരില്‍ വിമാനാപകടം: പൈലറ്റടക്കം നിരവധി മരണം.

കരിപ്പൂരില്‍ വിമാനാപകടം: പൈലറ്റടക്കം നിരവധി മരണം.

കരിപ്പൂര്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് താഴോട്ടു പതിച്ച് രണ്ടായി പിളര്‍ന്നു. പൈലറ്റുള്‍പ്പെടെ നിരവധി പേര്‍ മരിച്ചു. കാപ്റ്റന്‍ ഡി വി സാഠേ അപകടത്തില്‍ മരിച്ചു.  യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 191 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സഹപൈലറ്റ് അഖിലേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാത്രി 7: 45 ഓടെയാണ് വിമാനം അപകടത്തില്‍ പെട്ടത്. പരുക്കേറ്റ ആളുകളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും  മിംസ് ആശുപത്രിയിലും മേഴ്‌സി ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ദുബായില്‍ നിന്ന് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസാണ് ലാന്‍ഡിങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് വീണത്. സംഭവസമയത്ത് കനത്ത മഴയുണ്ടായിരുന്നു.വിമാനത്തിന് തീ പടരാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. വന്ദേഭാരത് ദൗത്യത്തില്‍ ഏര്‍പ്പെട്ട വിമാനമായിരുന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

 

 

RELATED STORIES

Top