logo
add image
പെട്ടിമുടി ദുരന്തം. അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

പെട്ടിമുടി ദുരന്തം. അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

മൂന്നാര്‍. മൂന്നാറിലെ രാജമല പെട്ടിമുടിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ 5 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണ സംഖ്യ 22 ആയി ഉയര്‍ന്നു. ദേശീയ ദുരന്ത നിവാരണസേന സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥ മോശമായ സാഹചര്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. സംഭവസ്ഥലത്തു നിന്ന് 11 പേരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ബാക്കിയുള്ളവര്‍ അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ലയത്തില്‍ താമസിക്കുന്നവരുടെ ബന്ധുക്കളും മറ്റു ലയങ്ങളിലെ താമസക്കാരും അപകടം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടാകുമെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, ആളുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയിട്ടുണ്ടോയെന്നും ആശങ്കയുണ്ട്.
 

RELATED STORIES

Top