logo
add image
കോവിഡ് കെയര്‍ സെന്ററില്‍ തീപിടുത്തം; 11 മരണം

കോവിഡ് കെയര്‍ സെന്ററില്‍ തീപിടുത്തം; 11 മരണം

ഹൈദരാബാദ്. വിജയവാഡയിലെ കോവിഡ് സെന്ററിലെ തീപിടിത്തത്തില്‍ മരണം 11 ആയി. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. സ്ഥലത്തു പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് കോവിഡ് കെയര്‍ സെന്ററായി പ്രവര്‍ത്തിച്ചിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമീക വിവരം. സംഭവസമയത്ത് 40 രോഗികളും പത്ത് ജീവനക്കാരും കെട്ടിടത്തില്‍ ഉണ്ടായിരുന്നു. 

RELATED STORIES

Top